Sat. Jan 18th, 2025

ഇന്ത്യയിൽ വൻ നിക്ഷേപം നടത്താനൊരുങ്ങി ഫേസ്ബുക്ക്. സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനികൾക്ക് 787 കോടി രൂപയിലേറെ നിക്ഷേപമാണ് ഫേസ്ബുക്ക് നടത്തുന്നത്. അൺഅക്കാദമി അപ്പിനാണ് ഏറ്റവും കൂടുതൽ പണം ലഭിച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ഫേസ്ബുക്ക് ഇന്ത്യയിൽ വൻ നിക്ഷേപം നടത്തുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam