Mon. Dec 23rd, 2024

ദില്ലി:

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക വിഷയത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ ഹർജി നൽകി. 2015ലെ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്നും വോട്ടർ പട്ടിക അടക്കമുള്ള പ്രവർത്തനങ്ങളിൽ കോടതിയുടേതാണെങ്കിലും ഇടപെടൽ അംഗീകരിക്കാനാവില്ലെന്നും ഇലക്ഷൻ കമ്മീഷൻ ഹർജിയിൽ പറയുന്നു. ഹൈക്കോടതി വിധി തദ്ദേശ തെരഞ്ഞെടുപ്പ് വൈകാൻ കാരണമാകുമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. എന്നാൽ, ഇലക്ഷൻ കമ്മീഷന്റെ ഈ നീക്കത്തിനെതിരെ മുസ്ലിം ലീഗ് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

By Arya MR