Mon. Dec 23rd, 2024
തിരുവനന്തപുരം:

 തദ്ദേശ തെരഞ്ഞെടുപ്പില്‍ 2019ലെ വോട്ടര്‍പട്ടിക ഉപയോഗിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയെ സമീപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏത് വോട്ടര്‍ പട്ടിക പ്രകാരം തെരഞ്ഞെടുപ്പ് നടത്തണം എന്ന് തീരുമാനിക്കാന്‍ ഭരണഘടനാപരമായ അധികാരം തെരഞ്ഞെടുപ്പ് കമ്മിഷനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ സംസ്ഥാന കമ്മിഷന്‍  ഹരജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.