Fri. Aug 8th, 2025
ദില്ലി:

ആഗോള സാമ്പത്തികവളർച്ചയെ ചൈനയിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധ ഗുരുതരമായി ബാധിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ്. എന്നാൽ ഇന്ത്യയിലെ ഏതാനും മേഖലകൾ മാത്രം ചൈനയെ ആശ്രയിക്കുന്നതിനാൽ ഇന്ത്യയെ അത്ര കാര്യമായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽനിന്ന് ഇരുമ്പയിര് വൻതോതിൽ ചൈനയിലേക്ക് കയറ്റി അയയ്ക്കുന്നതിനാൽ ആ മേഖലയെ മാത്രം ഇത് കാര്യമായി ബാധിച്ചേക്കുമെന്നും കൂട്ടിച്ചേർത്തു.

By Arya MR