Fri. Jun 27th, 2025

ന്യൂഡല്‍ഹി:

ഐ ലീഗില്‍ റിയല്‍ കശ്മീരിനെ ഒന്നിനെതിരേ രണ്ട് ഗോളിന് തോല്‍പ്പിച്ച് ചര്‍ച്ചില്‍ ബ്രദേഴ്സ്. ഈ സീസണില്‍ തുടര്‍ച്ചയായ രണ്ടാം ജയമാണ് ഇതിലൂടെ ചര്‍ച്ചില്‍ ബ്രദേഴ്സ് സ്വന്തമാക്കിയത്. ആദ്യ പകുതിയിലാണ് ചര്‍ച്ചില്‍ രണ്ട് ഗോളുകളും നേടിയത്. 10ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയെ വലയിലാക്കി വില്ലീസ് പ്ലാസയാണ് ചര്‍ച്ചിലിനായി ആദ്യ ഗോള്‍ നേടിയത്. സീസണിലെ ആറാം ജയം സ്വന്തമാക്കിയ ചര്‍ച്ചില്‍ 19ാം പോയിന്റോടെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.

By Binsha Das

Digital Journalist at Woke Malayalam