Mon. Dec 23rd, 2024
ന്യൂഡൽഹി:

അ​മി​ത്ഷാ​യു​ടെ അ​രു​ണാ​ച​ല്‍പ്ര​ദേ​ശ് സ​ന്ദ​ര്‍​ശ​ന​ത്തെ രൂക്ഷമായി വി​മ​ര്‍​ശി​ച്ച്‌ ചൈ​ന രം​ഗ​ത്തെ​ത്തി. വിഷയത്തില്‍ രാ​ഷ്ടീ​യ​മാ​യ പ​ര​സ്പ​ര വി​ശ്വാ​സ​ത്തെ ഇ​ന്ത്യ അ​ട്ടി​മ​റി​ച്ചു​വെ​ന്ന് ചൈ​ന ആരോപിച്ചു .അ​രു​ണാ​ച​ല്‍പ്ര​ദേ​ശ് ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ചൈ​ന ഒ​രി​ക്ക​ലും അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​നം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള അ​തി​ര്‍​ത്തി ത​ര്‍​ക്കത്തിന് ആക്കം കൂട്ടാനേ സ​ഹാ​യി​ക്കൂ​വെ​ന്നും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അ​റി​യിച്ചു.