Fri. Mar 29th, 2024
തലശ്ശേരി:

യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് പ്രാഥമിക വാദം തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ കേൾക്കും. കേസിൽ രണ്ട് കുറ്റപത്രങ്ങളിലായി 17 പ്രതികളാണുള്ളത്. ഇന്ന് തന്നെ എല്ലാ പ്രതികളോടും ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് വിചാരണ നടത്തി ആറ് മാസത്തിനകം തീർപ്പാക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam