Tue. Jan 7th, 2025
ന്യൂഡൽഹി:

ഷാഹീന്‍ബാഗ് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുന്നതിന് സുപ്രീംകോടതി നിയോഗിച്ച  സംഘം പ്രതിഷേധസ്ഥലത്തെത്തി. മുതിര്‍ന്ന അഭിഭാഷകരായ സജ്ഞയ് ഹെഗ്‌ഡെ, സാഘന രാമചന്ദ്രന്‍ എന്നിവരാണ് പ്രതിഷേധ സ്ഥലത്തെത്തിയത്. പൊതുവഴി ഉപരോധിച്ചുകൊണ്ടുള്ള സമരം പാടില്ലെന്നും പ്രതിഷേധം മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് മധ്യസ്ഥ സംഘം പ്രതിഷേധ സ്ഥലത്തെത്തുന്നത്. ഷാഹീന്‍ബാഗ് സമരത്തില്‍ പ്രദേശത്തെ ഗതാഗതം തടസ്സപ്പെടുത്തിയതിനെതിരെ ബിജെപി നേതാവ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇടപെടല്‍.