Wed. Jan 22nd, 2025
കര്‍ണാടക:

മംഗളുരുവില്‍ പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധത്തിനിടെ വെടിവെപ്പുണ്ടായതില്‍ കര്‍ണാടക പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കര്‍ണാടക ഹൈക്കോടതി. പൊലീസിന്‍റെ അതിക്രമം മറയ്ക്കാന്‍ നിരപരാധികളെ കുടുക്കുകയാണോ വേണ്ടതെന്ന രൂക്ഷവിമര്‍ശനവും കോടതി ഉയര്‍ത്തി. ഡിസംബര്‍ 19-ന്നടന്ന വെടിവെപ്പില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഒരാള്‍ വെടിയേറ്റ് ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. പ്രക്ഷോഭത്തിനിടെ കലാപം അഴിച്ചുവിട്ടുവെന്നും, പൊതുമുതല്‍ നശിപ്പിച്ചുവെന്നും ആരോപിച്ച്‌ മംഗളുരു പൊലീസ് അറസ്റ്റ് ചെയ്തവർക്ക് ജാമ്യം നല്‍കി.