Wed. Nov 6th, 2024

എറണാകുളം:

സംസ്ഥാനത്ത് ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ ടാങ്കിലും കുടിവെള്ളം വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ്. ഈ മാനദണ്ഡങ്ങള്‍ അനുസരിച്ചാകും ജില്ലയിലെ കുടിവെള്ള വിതരണമെന്നും കളക്ടര്‍ അറിയിച്ചു.  ടാങ്കര്‍കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് മുന്‍പ് ജില്ലാ തലത്തില്‍ പുറപ്പെടുവിച്ച ക്രമീകരണങ്ങള്‍ ഇതോടെ സംസ്ഥാനതല നിര്‍ദ്ദേശങ്ങള്‍ക്ക് വഴിമാറി.

ടാങ്കറുകളിലെ കുടിവെള്ള വിതരണം സംബന്ധിച്ച് സംസ്ഥാനതല മാര്‍ഗനിര്‍ദേശങ്ങള്‍ വിശദീകരിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ജില്ലാ കളക്ടര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കുടിവെള്ള വിതരണം ചെയ്യുന്നവര്‍ എഫ്.ബി.ഒ ലൈസന്‍സ് ഉള്ളവരായിരിക്കണം. കുടിവെള്ള വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ കുടിവെള്ളം എന്ന് മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തണം. തുടങ്ങി ഒട്ടേറെ മാനദണ്ഡങ്ങളാണുള്ളത്. 

By Binsha Das

Digital Journalist at Woke Malayalam