Thu. Apr 18th, 2024

വിഴിഞ്ഞം:

 കൊല്ലം തുറമുഖത്തിന്റെ നിയന്ത്രണത്തിലായിരുന്ന വിഴിഞ്ഞം ഇനി സ്വതന്ത്ര ചുമതലയുള്ള ചെറുകിട തുറമുഖമായി പ്രവർത്തിക്കും.  വിഴിഞ്ഞം തുറമുഖത്തിന്റെ അടിസ്ഥാനസൗകര്യങ്ങളും സുരക്ഷാ സംവിധാനവും വികസിപ്പിച്ച് അന്താരാഷ്ട്ര തലത്തിലുള്ള ചെറുകിട തുറമുഖമാക്കുന്നതിനാണ് പുതിയ പദവി നൽകിയത്.  ഈ മാസം ഒന്നിനു നടന്ന കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിലുള്ള ബോർഡ് മീറ്റിങ്ങിലായിരുന്നു വിഴിഞ്ഞം തുറമുഖത്തിനു സ്വതന്ത്ര പദവി നൽകാൻ അധികൃതര്‍ തീരുമാനിച്ചത്.

 

By Binsha Das

Digital Journalist at Woke Malayalam