Sun. Jan 5th, 2025
 ന്യൂഡൽഹി:

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാനായി മോദി സര്‍ക്കാര്‍ നടത്തുന്ന വിപുലമായ മുന്നൊരുക്കങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ അധിര്‍ രഞ്ജന്‍ ചൗധരി .70 ലക്ഷം പേര്‍ ചേര്‍ന്ന് സ്വീകരിക്കാന്‍ ട്രംപ് എന്താ ദൈവമാണോ എന്ന് അധിര്‍ രഞ്ജന്‍ പരിഹസിച്ചു.ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്. സിപിഐ, സിപിഐഎം, ശിവസേന തുടങ്ങിയ പാര്‍ട്ടികളും ട്രംപിന്റെ സന്ദര്‍ശനത്തെയും അതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന മുന്നൊരുക്കങ്ങളെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.