ബ്രഹ്മപുരം:
ബ്രഹ്മപുരത്തു പ്ലാസ്റ്റിക് മാലിന്യത്തിന് ഇന്നലെ വെെകുന്നേരം വീണ്ടും തീപിടിച്ചെങ്കിലും നിയന്ത്രണവിധേയമായി. ഖരമാലിന്യ പ്ലാന്റിനു സമീപം ഏക്കർ കണക്കിനു ഭാഗത്തെ പ്ലാസ്റ്റിക് മാലിന്യത്തിനാണ് വൈകിട്ടു തീപടർന്നത്. ശക്തമായ കാറ്റു വീശിയതിനാൽ പെട്ടെന്നു തീ ആളിപ്പടരുകയായിരുന്നു. നൂറിലധികം അഗ്നിരക്ഷാ സേനാംഗങ്ങള്‍ ചേര്‍ന്നാണ് തീയണച്ചത്. പ്ലാസ്റ്റിക് കത്തിയുണ്ടായ രൂക്ഷ ഗന്ധവും പുകയും നഗരത്തെ മൂടി. ഇരുമ്പനം, കരിമുകള്‍ നിവാസികളാണ് പുക കാരണം ഏറെ ബുദ്ധിമുട്ടനുഭവിച്ചത്. അന്തരീക്ഷത്തില്‍ പുക നിറഞ്ഞു നിന്നതിനാല്‍ പലര്‍ക്കും ശ്വാസതടസ്സമുണ്ടായി.