Mon. Dec 23rd, 2024

പറവൂര്‍:

പറവൂര്‍  തെക്കേ നാലുവഴിക്ക് സമീപം കുടിവെള്ള വിതരണ പൈപ്പ് പൊട്ടി റോഡ് തകർന്നു.  ഇതേതുടര്‍ന്ന് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. 400 എം.എം. പ്രിമോ പൈപ്പാണ് പൊട്ടിയത്. കാലപ്പഴക്കം ഏറെയുള്ള പെെപ്പാണിത്. കഴിഞ്ഞ രണ്ടര വർഷം ചെയ്ത പ്രവൃത്തികളുടെ തുക വാട്ടർ അതോറിറ്റിയിൽനിന്ന്‌ ലഭിക്കാത്തതുമായി ബന്ധപ്പെട്ട്  കരാറുകാര്‍ സമരത്തിലാണ്. പൈപ്പ് നന്നാക്കാൻ ഇവര്‍ സന്നദ്ധരാകാത്ത സാഹചര്യത്തിൽ ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണ്.

 

By Binsha Das

Digital Journalist at Woke Malayalam