Wed. Jan 22nd, 2025
തിരുവനന്തപുരം:

മുതിർന്ന മാധ്യമ പ്രവർത്തകൻ എംഎസ് മണി അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കേരള കൗമുദി മുൻ ചീഫ് എഡിറ്ററും കലാകൗമുദി പത്രത്തിന്റെ ചീഫ് എഡിറ്ററുമായിരുന്നു അദ്ദേഹം. സംസ്കാരം  ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കുമാരപുരം കലാകൗമുദി ഗാര്‍ഡന്‍സില്‍ നടക്കും.

കേരള കൗമുദി ദിനപത്രത്തിന്‍റെ പത്രാധിപരായിരുന്ന കെ സുകുമാരന്റെ മകനായ മണി 1961ല്‍ കേരളാകൗമുദിയിലെ  റിപ്പോര്‍ട്ടറായാണ് മാധ്യമ രംഗത്തേക്ക് എത്തുന്നത്. 1962ലെ കോണ്‍ഗ്രസിന്‍റെ പാറ്റ്നാ പ്ലീനം, ഇന്ദിരാഗാന്ധി നേതൃത്വം നല്‍കിയ ബംഗ്ലൂരു എഐസിസി സമ്മേളനം അടക്കമുള്ള ദേശീയ തലത്തിൽ സുപ്രധാനമായ നിരവധി സംഭവങ്ങൾ അദ്ദേഹം റിപ്പോർട്ട്  ചെയ്തിട്ടുണ്ട്. മലയാള മാധ്യമ ലോകത്തിന് നൽകിയ മികച്ച സംഭാവനകൾക്ക് ആദരസൂചകമായി സംസ്ഥാന സർക്കാർ സ്വദേശാഭിമാനി കേസരി പുരസ്‌കാരം നൽകിയിട്ടുണ്ട്.

 

By Arya MR