Sun. Jun 29th, 2025

ന്യൂഡല്‍ഹി:

രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരിമിതമായ ഡിആര്‍എസ് ഉപയോഗിക്കാമെന്ന തീരുമാനം തല്‍ക്കാലം ഉപേക്ഷിച്ച് ബിസിസിഐ. ടൂര്‍ണ്ണമെന്റിലെ രണ്ട് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ മാത്രം ടെലിവിഷനില്‍ കാണിക്കുന്നതിനാലാണ് തീരുമാനം പുനപരിശോധിക്കേണ്ടി വന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡിആര്‍എസ് സെമിഫൈനലിലും, ഫൈനലിലും ഉപയോഗിക്കുമെന്നും ബിസിസിഐ ജനറല്‍ മാനേജര്‍ വ്യക്തമാക്കി.

 

By Binsha Das

Digital Journalist at Woke Malayalam