കൊച്ചി:
നടി രമ്യ നമ്പീശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹ്രസ്വചിത്രം അണ്‍ഹൈഡ് പുറത്തുവിട്ടു. മഞ്ജു വാര്യര്‍, വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ് എന്നിവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. ഇഷ്ടമുള്ള വേഷം ധരിക്കാന്‍ പോലും ആശങ്കപ്പെടുന്ന, പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ അവസ്ഥയെയാണ് ചിത്രത്തില്‍ രമ്യ തുറന്നുകാട്ടുന്നത്. പ്രായം പോലും മാനദണ്ഡമല്ലാത്ത ഇത്തരം പീഡനകഥകളില്‍ വെളിപ്പെടുന്നത് പുരുഷന്റെ കഴിവില്ലായ്മയാണെന്ന് അണ്‍ഹൈഡ് പറഞ്ഞു വെയ്ക്കുന്നത്. എന്റെ ശരീരത്തില്‍ തൊടാന്‍ എന്റെ അനുവാദം വേണം എന്ന ശക്തമായ സന്ദേശമാണ് ഈ ചിത്രത്തിലൂടെ സമൂഹത്തിലെത്തിക്കുന്നത്.