Mon. Dec 23rd, 2024

പുതുവൈപ്പ്:

പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ജനകീയ സമരസമിതി. നിരോധനാഞ്ജ പ്രഖ്യാപിച്ച് നിർമ്മാണം തുടരുന്ന സർക്കാർ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാണ്. രണ്ടരവർഷത്തിന് ശേഷം നിരോധനാജ്ഞയുടെ ബലത്തിൽ പുതുവൈപ്പിലെ എൽ പി.ജി ടെർമിനൽ നിർമാണം പുനരാരംഭിച്ച് രണ്ട് മാസം പൂർത്തിയായതിന് പിന്നാലെയാണ് സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.

കനത്ത പൊലീസ് കാവലിലാണ് നിർമാണം. പുതുവൈപ്പ് പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ജനവാസമേഖലയിൽ ടെർമിനൽ  അനുവദിക്കില്ലെന്ന് സമരസമിതിയും കൺവെൻഷനിലൂടെ വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam