Mon. Dec 23rd, 2024
തിരുവനന്തപുരം:

പൊലീസിലെ അഴിമതികൾ പുറത്തുകൊണ്ടുവന്ന സിഎജി റിപ്പോർട്ടിനെ കുറിച്ച അന്വേഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര സെക്രട്ടറിയെ ഏർപ്പെടുത്തി. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിനെതിരെ നിരന്തരമായി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. പൊലീസിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാത്തത് രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.