Thu. Apr 24th, 2025
 മഹാരാഷ്ട്ര:

സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എന്‍പിആറിലെ കോളങ്ങളെല്ലാം പരിശോധിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്രയില്‍ എന്‍പിആര്‍ നടപ്പിലാക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. എന്നാൽ പൗരത്വ  ഭേദഗതി നടപ്പിലാക്കില്ലന്നും പൗരത്വഭേദഗതി നിയമവും, ദേശീയ ജനസംഖ്യാ രജിസ്റ്ററും ദേശീയ പൗരത്വ പട്ടികയും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.