Mon. Dec 23rd, 2024

കലൂര്‍:

മോദിസര്‍ക്കാര്‍ രാജ്യത്തു നടപ്പാക്കാനുദ്ദേശിക്കുന്ന സിഎഎയും എൻആർസിയും സാധാരണ ജനങ്ങൾക്കെതിരായ യുദ്ധ പ്രഖ്യാപനമാണെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി എം. മുഹമ്മദലി ജിന്ന. ഇതിനെതിരായ സമരങ്ങൾ ലക്ഷ്യം കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപക ദിനത്തോടനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച യൂണിറ്റി മാർച്ചിനും ബഹുജന റാലിക്കും ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളും കുട്ടികളും യുവാക്കളും ഏതൊരു സമരത്തിനിറങ്ങിയിട്ടുണ്ടോ അവയൊന്നും ഫലം കാണാതെ അവസാനിച്ച ചരിത്രമില്ലെന്നും അദ്ദേഹം  വ്യക്തമാക്കി. ഇന്നലെ വൈകുന്നേരം നാലരയ്ക്ക് കലൂർ – കതൃക്കടവ് റോഡിൽ നിന്നാരംഭിച്ച യൂണിറ്റി മാർച്ചും ബഹുജന റാലിയും ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം ഗ്രൗണ്ടിൽ സമാപിച്ചു. 

 

By Binsha Das

Digital Journalist at Woke Malayalam