Sat. Jan 18th, 2025

കൊച്ചി:

മുന്‍താരം മൈക്കല്‍ ചോപ്രയ്‌ക്കെതിരേ നിയമനടപടിക്കൊരുങ്ങി ഐഎസ്എല്‍ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സ്. ടീമിന്റെ സഹപരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദിനെതിരേ ചോപ്ര നടത്തിയ പരാമര്‍ശങ്ങളാണ് നടപടിക്ക് പിന്നില്‍.  ബ്ലാസ്റ്റേഴ്‌സിലേക്ക് താരങ്ങളെ എത്തിക്കാന്‍ ഏജന്റുമാരില്‍ നിന്ന് ഇഷ്ഫാഖ് പണം കൈപ്പറ്റുന്നുണ്ട് എന്നായിരുന്നു ചോപ്രയുടെ ആരോപണം.

ഇഷ്ഫാഖിനേയും ബ്ലാസ്റ്റേഴ്‌സിനേയും ടാഗ് ചെയ്തായിരുന്നു ചോപ്ര തന്റെ ഔദ്യഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇഷ്ഫാഖിന് പിന്തുണയുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് രംഗത്തെത്തുകയായിരുന്നു. ചോപ്രയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് ട്വീറ്റ് ചെയ്ത വാര്‍ത്താകുറിപ്പില്‍ പറയുന്നു.

 

By Binsha Das

Digital Journalist at Woke Malayalam