Fri. Jan 24th, 2025
തിരുവനന്തപുരം:

പോസ്റ്റ്മാൻ വീടുകളിൽ എത്തി നിക്ഷേപം സ്വീകരിക്കുന്ന  ഇന്ത്യാ പോസ്റ്റ് പേമെന്റ്‌ സിസ്റ്റം സംസ്ഥാനത്താകെ വ്യാപിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് തപാൽ വകുപ്പ്. ഇതിനായി നാളെ സംസ്ഥാന വ്യാപകമായി അക്കൗണ്ടുകള്‍ സമാഹരിക്കാന്‍ മഹാ ലോഗിന്‍ സംഘടിപ്പിക്കും. വൈദ്യുതി ബില്‍, മൊബൈല്‍ റീച്ചാര്‍ജ് തുടങ്ങി ബാങ്കുകളുടെ മൊബൈല്‍ ആപ്പ് നല്‍കുന്ന എല്ലാ സേവനങ്ങളും ഈ പദ്ധതിയിലൂടെ ലഭിക്കും. നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് പ്രത്യേക  സര്‍വീസ് ചാര്‍ജ് പരിധികളും ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.

By Arya MR