Thu. Jan 23rd, 2025
കാലിഫോർണിയ:

മാർച്ച് 31 ന്  ലോഞ്ച് ഇവന്റ് നടത്താൻ ഒരുങ്ങി പ്രീമിയം സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ആപ്പിൾ . റിപ്പോർട്ടുകൾ അനുസരിച്ച് ആപ്പിൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 9 പുറത്തിറങ്ങാൻ പോകുന്നു. ജനപ്രിയ മോഡലായ ഐഫോൺ എസ്ഇയുടെ പിൻഗാമിയായിട്ടാണ് ആപ്പിൾ ഐഫോൺ 9നെ പ്രതീക്ഷിക്കുന്നത്. മാർച്ചിലെ അവസാനത്തെ ചൊവ്വാഴ്ചയായിരിക്കും പരിപാടി നടക്കുന്നത്. ഇതിന് തൊട്ടടുത്തുള്ള വെള്ളിയാഴ്ചയായ ഏപ്രിൽ 3 ന് ആപ്പിൾ ഡിവൈസുകൾ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.