Mon. Dec 23rd, 2024
 ന്യൂഡൽഹി:

ഡിസംബര്‍ 15ന് ജാമിയ  മില്ലിയ സര്‍വകലാശാലയില്‍ നടന്ന അക്രമത്തിന് പിന്നില്‍ ഷര്‍ജീല്‍ ഇമാമെന്ന് ഡല്‍ഹി പൊലീസ്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ വിദ്യാര്‍ത്ഥിയായ ഷര്‍ജീല്‍ ഇമാമാണ് ജാമിയയില്‍ നടന്ന അക്രമത്തിന്റെ ആസൂത്രകന്‍ എന്നാരോപിച്ച് ഡല്‍ഹി പൊലീസ് കുറ്റപത്രം ഫയല്‍ ചെയ്തു. അക്രമം നടന്നത് ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗത്തിന് ശേഷമാണെന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.തോക്കും വെടിയുണ്ടകളും പ്രസംഗിച്ച സ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.