Fri. Jan 24th, 2025

പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിഎജി റിപ്പോർട്ട് വന്ന സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളം നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സംഭവവുമായി ബന്ധപ്പെട്ട ഫയലുകള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കണം എന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പന്ത്രണ്ടായിരത്തി അറുപത്തി ഒന്ന് വെടിയുണ്ടകളുടെ കുറവാണ് കേരളാ പോലീസിന്റെ ആയുധശേഖരണത്തിൽ നിന്ന് കാണാതായത്.

By Athira Sreekumar

Digital Journalist at Woke Malayalam