Mon. Dec 23rd, 2024
ഹൈദരാബാദ്:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങി തെലങ്കാന സര്‍ക്കാര്‍. തെലങ്കാന മുഖ്യമന്ത്രി കെസി ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. വിമർശനങ്ങൾ ഉയർന്നാലും സിഎഎയുമായി കേന്ദ്രം മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതോടെയാണ് ഈ നീക്കം. തെലങ്കാന സർക്കാരിനെ പിന്തുണയ്ക്കുന്ന എഐഎംഐഎം പാർട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

By Arya MR