Thu. Jul 31st, 2025
തിരുവനന്തപുരം:

പൊലീസ് മേധാവിക്ക് ചിലവഴിക്കാവുന്ന നവീകരണ ഫണ്ട് രണ്ട് കോടിയില്‍ നിന്നും അഞ്ച് കോടിയായി ഉയർത്തി സംസ്ഥാന സർക്കാർ. പൊലീസ് വകുപ്പിലെ അഴിമതി ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി സിഎജി റിപ്പോർട്ട് വരുന്നതിന് രണ്ടാഴ്ച്ച മുൻപാണ് ഉത്തരവ് ഇറങ്ങിയത്.  പൊലീസ് നവീകരണത്തിന് കീഴിലെ പദ്ധതി ചെലവുകള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ തുടർച്ചയായുള്ള ആവശ്യപ്രകാരമാണ് ഫണ്ട് ഉയർത്തിയതെന്നാണ് റിപ്പോർട്ട്.

By Arya MR