Mon. Dec 23rd, 2024
 തിരുവനന്തപുരം:

യുഎപിഎ ബന്ധം  ആരോപിച്ച്‌ അറസ്റ്റിലായ അലന്‍ ഷുഹൈബിന് എല്‍എൽബി പരീക്ഷ എഴുതാന്‍ കണ്ണൂര്‍ സര്‍വകലാശാല അനുമതി നൽകി. സര്‍വകലാശാല അനുമതി നല്‍കിയാല്‍ അലന് പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ഈ മാസം 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്. കണ്ണൂര്‍ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്ബസിലെ വിദ്യാര്‍ത്ഥിയാണ് അലന്‍.