Mon. Dec 23rd, 2024
ബീഹാർ:

 
രാജ്യവ്യാപകമായി മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യനിരോധനം ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന കണ്‍വെണ്‍ഷനിലാണ് നിതീഷ് കുമാർ ആവശ്യം ഉന്നയിച്ചത്. മദ്യനിരോധനം ചില സംസ്ഥാനങ്ങളില്‍ മാത്രം നടപ്പിലാക്കിയാല്‍ പോരാ, രാജ്യമൊട്ടാകെ നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ മദ്യനിരോധനം രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. പിന്നീട് അത് പിന്‍വലിക്കുകയായിരുന്നു. ബീഹാറില്‍ 2011 മുതല്‍ മദ്യനിരോധനം നടപ്പിലാക്കാന്‍ താന്‍ ആലോചിക്കുന്നതാണ്. അത് 2016 ല്‍ നടപ്പിലാക്കിയെന്നും നിതീഷ് കുമാര്‍ പറഞ്ഞു.