Wed. Jan 22nd, 2025
തിരുവനന്തപുരം:

 കെ സുരേന്ദ്രൻ ഇനി ബിജെപി സംസ്ഥാനഅദ്ധ്യക്ഷൻ. ദേശിയഅദ്ധ്യക്ഷൻ ജെപി നഡ്ഡയാണ് ഇക്കാര്യം അറിയിച്ചത്. ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷം മിസോറാം ഗവര്‍ണറായി പിഎസ് ശ്രീധരൻ പിള്ള നിയമിതനായതിന് ശേഷം സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ആറ് മാസത്തിന് ശേഷമാണ് നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കുന്ന കെ സുരേന്ദ്രനെ അദ്ധ്യക്ഷനായി തീരുമാനിച്ചത്. നേരത്തെ ശബരിമല സമയത്തെ പ്രക്ഷോഭം ഉൾപ്പടെ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയും മുൻ അദ്ധ്യക്ഷനുമായിരുന്ന വി മുരളീധരൻ ഉൾപ്പടെയുള്ളവർ സുരന്ദ്രന് വേണ്ടി ശക്തമായി വാദിച്ചിരുന്നു.