Mon. Dec 23rd, 2024
കൊച്ചി:

സൈബർ കുറ്റവാളികളെ കുടുക്കാൻ പുതിയ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ. ഉച്ചയ്ക്ക് 12-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. സൈബർ ക്രൈം അധികാര പരിധി ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ നാല് ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ റിപ്പോർട്ട് ചെയ്യുന്ന സൈബർ കുറ്റകൃത്യങ്ങൾ സൈബർ പോലീസ് സ്റ്റേഷനിലേക്ക് അയയ്ക്കും.മുൻപ് മധ്യമേഖലാ ഐജി ഓഫീസിന് സമീപമായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്. ഒരു സിഐയും എസ്ഐമാരും അടക്കം 18 പേരായിരിക്കും സൈബർ പോലീസ് സ്റ്റേഷനിലുണ്ടാകുക. അത്യാധുനിക രീതിയിലാണ് സ്റ്റേഷൻ സജ്ജമാക്കിയിരുന്നത്.