Tue. Sep 2nd, 2025
ഉത്തർ പ്രദേശ്:

അറുപത്തി ഏഴര ഏക്കർ രാം ജന്മഭൂമി സമുച്ചയത്തിൽ 18 കോടി രൂപ ചെലവിൽ യോഗി ആദിത്യനാഥ് സർക്കാർ പുതിയ സിസിടിവി നിരീക്ഷണ ശൃംഖല സ്ഥാപിക്കും. പ്രദേശം മുഴുവൻ ഉൾക്കൊള്ളുന്നതിനായി നൂറുകണക്കിന് സിസിടിവികൾ വരുന്ന വലിയ പദ്ധതിക്കായി സംസ്ഥാന സർക്കാർ വ്യാഴാഴ്ച ബിഡ്ഡുകൾ ക്ഷണിച്ചു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് പറഞ്ഞു. ക്ഷേത്രത്തിന്റെ നിർമ്മാണം ഏപ്രിൽ രണ്ടിന് ആരംഭിക്കും.