Fri. Jan 24th, 2025
ഗുജറാത്ത്:

ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാൾ​ഡ് ട്രം​പ് ക​ട​ന്നു​പോ​കു​ന്ന ഗു​ജ​റാ​ത്തി​ലെ ചേരി പ്ര​ദേ​ശ​ങ്ങ​ൾ മ​തി​ൽ കെ​ട്ടി മ​റ​യ്ക്കാ​ൻ തീ​രു​മാ​നം.  ട്രം​പി​ന്‍റെ റോ​ഡ് ഷോ ​ക​ട​ന്നു​പോ​കു​ന്ന സ​ർ​ദാ​ർ വ​ല്ല​ഭാ​യി പ​ട്ടേ​ൽ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​വും ഇ​ന്ദി​ര പാ​ല​വും ത​മ്മി​ൽ ചേ​രു​ന്ന സ്ഥ​ല​ത്ത് ഏ​ഴ​ടി​യോ​ളം ഉ​യ​ര​മു​ള്ള മ​തി​ലാ​ണ് സ്ഥാപിക്കുന്നത്. 2,500ല​ധി​കം പേ​ർ താ​മ​സി​ക്കു​ന്ന ചേ​രി പ്ര​ദേ​ശ​ങ്ങ​ളും കു​ടി​ലു​ക​ളും ഇ​തു വ​ഴി മ​റ​യ്ക്ക​പ്പെ​ടും. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ന്ദ​ർ​ശ​ന​വു​മാ​യ് ബ​ന്ധ​പ്പെ​ട്ട് 50 കോ​ടി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ളാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. 24നാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്.