Mon. Dec 23rd, 2024
തിരുവനന്തപുരം:

സിഎജി റിപ്പോര്‍ട്ട് ഓരോ ദിവസവും വിവാദമാകുന്ന പശ്ചാത്തലത്തില്‍ ആരോപണങ്ങളില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന. അതിനാല്‍, പൊലീസിന്‍റെയും സര്‍ക്കാരിന്‍റെയും വിശദീകരണം വൈകാതെ ഉണ്ടായേക്കും. ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭയോഗത്തിലും വിഷയം പരാമര്‍ശിക്കപ്പെട്ടേക്കാം. നിലപാട് വിശദീകരിച്ച് പൊലീസ് പത്രക്കുറിപ്പ് ഇറക്കാനാണ് ആലോചിക്കുന്നത്. റൈഫിളുകള്‍ നഷ്ടപ്പെട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വെടിയുണ്ടകള്‍ എവിടെപ്പോയി എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. സ്വാഭാവികമായും ഇക്കാര്യങ്ങളിലുള്ള വിശദീകരണം പൊലീസ് ആസ്ഥാനത്ത് നിന്ന് തന്നെ വൈകാതെ വരാനാണ് സാധ്യത. വിഷയം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്ന പശ്ചാത്തലത്തില്‍ സിഎജി റിപ്പോര്‍ട്ടില്‍ കൃത്യമായ വിശദീകരണം നല്‍കുമ്പോള്‍ കാര്യങ്ങള്‍ അവസാനിക്കുമെന്ന കണക്ക് കൂട്ടലിലാണ് സര്‍ക്കാര്‍