തിരുവനന്തപുരം:
കേരളാ പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗണ്‍മാനും പ്രതി. കടകംപള്ളിയുടെ ഗണ്‍മാന്‍ സനില്‍ കുമാര്‍, പതിനൊന്ന് പ്രതികളുള്ള കേസില്‍ മൂന്നാം പ്രതിയാണ്. 1996 മുതൽ 2018 വരെയുള്ള കാലയളവിൽ എസ്എപി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായെന്ന മുൻ കമാണ്ടൻറ് സേവ്യറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗൺമാൻ എസ്എപി ക്യാമ്പിലെ ഹവിൽദാറായിരുന്ന സനിൽകുമാറിനായിരുന്നു വെടിക്കോപ്പുകളുടെ സൂക്ഷിപ്പ് ചുമതലയിലുണ്ടായിരുന്നത്. എന്നാൽ സംഭവത്തിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഗണ്‍മാന്‍ സനിൽകുമാറിനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ആരോപണങ്ങളില്‍ കാര്യമില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.