Sat. Nov 23rd, 2024

വെെറ്റില:

ഫിറ്റ്നെസ് പ്രേമികള്‍ക്ക് പുതിയ സാങ്കേതിക വിദ്യ പരിചയപ്പെടുത്തി വെെറ്റിലയിലെ ഹെസ്റോണ്‍ ഇലക്ട്രോഫിറ്റ്. ഇലക്ട്രോ മസില്‍സ് സ്റ്റിമുലേഷന്‍ എന്ന നൂതന സാങ്കേതിക വിദ്യ പാശ്ചാത്യ രാജ്യങ്ങലില്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്നുണ്ട്. കേരളത്തില്‍ ആദ്യമായി ഇഎംഎസ് കൊണ്ടുവന്നത് ഹെസ്റോണ്‍ ഇലക്ട്രോഫിറ്റാണ്.

ഇലക്ട്രോ മസില്‍സ് സ്റ്റിമുലേഷന്‍ എന്ന ഇഎംഎസ് ട്രെയിനിങ് ഉപയോഗിച്ച് ആഴ്ചയില്‍ 20 മിനിറ്റ് മാത്രം വ്യായാമം ചെയ്താല്‍ മതി. 20 മിനിറ്റുകൊണ്ട് ശരീരത്തിലെ എല്ലാ മസിലുകളെയും ട്രെയിന്‍ ചെയ്യുന്ന നൂതന രീതിയാണിത്.

വ്യായാമത്തിലെ ബോറടി മാറ്റാനും, സമയം ലാഭിക്കാനും ഇതിലൂടെ സാധിക്കും. ഇത് തന്നെയാണ് ഈ സാങ്കേതിക വിദ്യ ഫിറ്റ്നസ് രംഗത്ത് വന്‍ വിപ്ലവം സൃഷിടിക്കുന്നതും ഇലക്ട്രോഫിറ്റിനെ കൂടുതല്‍ സ്വീകാര്യമാക്കുന്നതും.

ഒളിംമ്പിക് അത്ലറ്റുകള്‍ റിക്കവറി ട്രെയിനിങ്ങിനായി ഉപയോഗിച്ചിരുന്ന രീതിയാണ് ഇഎംഎസ്. എന്നാല്‍, പേഴ്സണല്‍ ട്രെയിനിങ് സ്റ്റുഡിയോയില്‍ കോമേഴ്ഷ്യലി വന്നിട്ട് 15 വര്‍ഷത്തോളമായെന്ന് ഹെസ്റോണ്‍ ഇലക്ട്രോഫിറ്റിന്‍റെ ചീഫ് ട്രെയിനര്‍ ബിനീഷ് ആന്‍റണി പറഞ്ഞു. യൂറോപ്പിലും, അറബ് രാജ്യങ്ങളിലുമെല്ലാം ഏറെ സ്വീകാര്യത നേടിയ ഇഎംഎസ് ട്രെയിനിങ് കേരളത്തില്‍ കൊണ്ടുവരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ബിനീഷ് പറയുന്നു.

ജോയിന്‍റുകള്‍ക്ക് അധികം പ്രശ്നങ്ങള്‍ ഇല്ലാതെ മസിലുകള്‍ക്ക് 20 മിനിറ്റ് കൊണ്ട് ബലം നല്‍കാന്‍ സാധിക്കുന്നതുകൊണ്ട് തന്നെ ഇഎംഎസിന് ഏറെ സ്വീകാര്യത കിട്ടുന്നു. ഇലക്ട്രോ മസില്‍സ് സ്റ്റിമുലേഷനിലൂടെ ഒരുപാട് ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.

 

 

By Binsha Das

Digital Journalist at Woke Malayalam