Mon. Dec 23rd, 2024

ഇന്ത്യയുടെ ദേശീയ കായികവിനോദം ഹോക്കി അല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര യുവജനക്ഷേമ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ മൃഗവും ദേശീയ പക്ഷിയുമൊക്കെ ഉണ്ടെങ്കിലും ഇന്ത്യക്ക് അങ്ങനെ ഒരു ദേശീയ കായിക വിനോദമില്ലെന്നാണ് മന്ത്രാലയം പറയുന്നത്.

മഹാരാഷ്ട്രയിലെ വികെ പാട്ടീല്‍ ഇന്റര്‍ നാഷണല്‍ സ്കൂളിലെ അധ്യാപകനായ മയുരേഷ് അഗര്‍വാളാണ് എന്ന് മുതലാണ് ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമായി പ്രഖ്യാപിച്ചതെന്ന് വിവരാവകാശ നിയമപ്രകാരം ചോദ്യമുന്നയിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam