Wed. Dec 18th, 2024
ഗോവ:

പ്രശസ്ത ഫാഷന്‍ ഡിസൈനറും സാമൂഹ്യപ്രവര്‍ത്തകനും പദ്മശ്രീ പുരസ്‌കാര ജേതാവ് കൂടിയായ വെന്‍ഡെല്‍ റോഡ്രിക്‌സ് അന്തരിച്ചു. ഇന്നലെ ഗോവയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഇന്ത്യൻ ഫാഷന്‍ മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഇദ്ദേഹം സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവർത്തിച്ചിരുന്നു. സ്വന്തമായി ഒരു ഫാഷന്‍ മ്യൂസിയം ഒരുക്കുന്നതിനോടൊപ്പം പുസ്തക രചനയിലും എഴുത്തിലും ആയിരുന്നതിനാൽ റോഡ്രിക്‌സ് ഫാഷന്‍ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam