Thu. Jan 23rd, 2025
ന്യൂഡൽഹി:

 
സോ​ണി​യ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​യാ​യി തു​ട​ര​ണോ വേ​ണ്ട​യോ എ​ന്ന കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി ഉ​ട​ന്‍ തീ​രു​മാ​ന​മെ​ടു​ക്കും. പാ​ര്‍​ട്ടി​യു​ടെ പ്ലീ​ന​റി സെ​ഷ​നില്‍ ഇ​ക്കാ​ര്യം തീ​രു​മാ​നി​ക്കു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. ഏ​പ്രി​ല്‍ ര​ണ്ടാം ആ​ഴ്ച​യി​ല്‍ പ്ലീ​ന​റി ചേ​രു​മെ​ന്നാ​ണു സൂ​ച​ന. രാ​ഹു​ല്‍ ഗാ​ന്ധി വീ​ണ്ടും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​മോ എ​ന്ന കാ​ര്യം അ​വ്യ​ക്ത​മാ​ണ്.

പാ​ര്‍​ട്ടി നേ​തൃ​സ്ഥാ​ന​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച്‌ രാ​ഹു​ല്‍ തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​ട്ടി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തോ​ട് അ​ടു​ത്ത​വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. സോ​ണി​യ ഗാ​ന്ധി​യു​ടെ അ​നാ​രോ​ഗ്യ​മാ​ണ് പാ​ര്‍​ട്ടി​ക്കു പു​തി​യ നേ​തൃ​ത്വ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത സൃ​ഷ്ടി​ക്കു​ന്ന​ത്. ഡ​ല്‍​ഹി തിര​ഞ്ഞെ​ടു​പ്പി​ലെ ത​ക​ര്‍​ച്ച​കൂ​ടി​യാ​യ​തോ​ടെ ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വേ​ണ​മെ​ന്നു പാ​ര്‍​ട്ടി​യി​ല്‍​ത​ന്നെ ആ​വ​ശ്യ​മു​യ​ര്‍​ന്നു​ക​ഴി​ഞ്ഞു.