Fri. Apr 26th, 2024

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട് പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ദില്ലി പട്ട്യാല ഹൗസ് കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിവെച്ചു. ദയാഹർജി തള്ളിയതിനെതിരെ വിനയ് ശർമ സമർപ്പിച്ച ഹർജിയിൽ നാളെയാണ് സുപ്രിം കോടതി ഉത്തരവ് വരുന്നത്. എന്നാൽ പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കാന്‍ അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും ഹര്‍ജിയില്‍ നാളെ മറുപടി വന്നേക്കും.

By Athira Sreekumar

Digital Journalist at Woke Malayalam