Fri. Nov 22nd, 2024
ന്യൂ ഡൽഹി:

 രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷം. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ജനുവരിയില്‍ ആറുവര്‍ഷത്തെ ഉയരമായ 7.59 ശതമാനത്തിലെത്തി. ഗ്രാമങ്ങളില്‍ റീട്ടെയില്‍ നാണയപ്പെരുപ്പം 7.23 ശതമാനത്തില്‍ നിന്നുയര്‍ന്ന് 7.73 ശതമാനമായി. റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ പരിഷ്‌കരിക്കാന്‍ പ്രധാനമായും പരിഗണിക്കുന്നത് റീട്ടെയില്‍ നാണയപ്പെരുപ്പമാണ്. ഇത് നാല് ശതമാനത്തില്‍ നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. ഡിസംബറില്‍ നാണയപ്പെരുപ്പം ഏഴ് ശതമാനത്തിനു മുകളിലെത്തിയതിനാല്‍, ഫെബ്രുവരിയിലെ ധനനയ നിര്‍ണയ യോഗത്തില്‍ പലിശഭാരം കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായിരുന്നില്ല.