Wed. Jan 22nd, 2025
ജപ്പാൻ:

കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജപ്പാന്‍ തീരത്ത് പിടിച്ചിട്ട ഡ​യ​മ​ണ്ട് പ്രി​ൻ​സ​സ് എ​ന്ന ക്രൂ​യി​സ്  കപ്പലിലുള്ള രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കപ്പലില്‍ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മാ​യി 138 ഇ​ന്ത്യ​ക്കാ​രാ​ണുള്ളത്. 37,11 പോരാണ് കപ്പലില്‍ ആകെ ഉണ്ടായിരുന്നത്, ഇവരില്‍ 130 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അ​തേ​സ​മ​യം കൂ​ടു​ത​ൽ​പേ​ർ​ക്ക് രോ​ഗം പ​ക​രാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​വ​രെ​യും മാ​സ്ക് ധ​രി​പ്പി​ച്ചു. ഡ​ക്കി​ല്ലേ​ക്ക് ആ​രെ​യും ക​ട​ത്തി​വി​ടു​ന്നി​ല്ല. പ​ര​മാ​വ​ധി സ​മ​യം സ്വ​ന്തം കാ​ബി​നി​ൽ ചെ​ല​വ​ഴി​ക്കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.