Mon. Dec 23rd, 2024
ഉത്തർപ്രദേശ്:

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ 13 പേ​ര്‍ മ​രി​ച്ചു. നിരവധിപേര്‍ക്ക് പ​രി​ക്കേ​റ്റു. ആ​ഗ്ര-​ല​ക്നോ അ​തി​വേ​ഗ​പാ​ത​യി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. ബി​ഹാ​റി​ലെ മോ​ത്തി​ഹാ​രി​യി​ല്‍​നി​ന്നു ഡ​ല്‍​ഹി​യി​ലേ​ക്കു പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.ഡ​ബി​ള്‍ ഡെ​ക്ക​ര്‍ ബ​സ് ട്ര​ക്കി​നു പി​ന്നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ഇ​റ്റാ​വ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ മ​ര​ണ​സം​ഖ്യ ഇനിയും ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്