Mon. Dec 23rd, 2024
ദുബായ്:

പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ആസ്‌റ്റര്‍ ഡിഎം. ഹെല്‍ത്ത് കെയര്‍ നടപ്പു സാമ്പത്തിക  വര്‍ഷത്തെ ഒക്‌ടോബര്‍ – ഡിസംബര്‍ പാദത്തില്‍ 54 ശതമാനം കുതിപ്പോടെ 155 കോടി രൂപയുടെ ലാഭം നേടി. 2018ലെ ഡിസംബര്‍ പാദത്തില്‍ 100 കോടി രൂപയായിരുന്നു ലാഭം. വരുമാനം എട്ട് ശതമാനം വര്‍ദ്ധിച്ചു. ഇന്ത്യയടക്കം എട്ടു രാജ്യങ്ങളിലായി 25 ആശുപത്രികളും 116 ക്ളിനിക്കുകളും 236 ഫാര്‍മസികളും ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിനുണ്ട്.