Sun. Feb 23rd, 2025
അഹമ്മദാബാദ്:

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന തനിക്ക് ഗംഭീര സ്വീകരണം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്കിയിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് ലാൻഡ് ചെയ്യുന്ന അഹമ്മദാബാദ് വിമാനത്താവളം മുതൽ പരിപാടി ഒരുക്കിയിരിക്കുന്ന  മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയം വരെ തന്നെ സ്വീകരിക്കാൻ എഴുപത് ലക്ഷം വരെ ആളുകളെ ഒരുക്കുമെന്ന് മോദി ഉറപ്പുനല്കിയതായാണ് ട്രംപ് പറയുന്നത്. മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ നൽകിയ ‘ഹൗഡി മോദി’ സ്വീകരണത്തിന്റെ മാതൃകയിൽ ട്രംപിന് ഗുജറാത്തിൽ സ്വീകരണമൊരുക്കുമെന്നാണ് റിപ്പോർട്ടുകൾ. 

By Arya MR