Wed. Jan 22nd, 2025
അസം:

 അസ്സാമിലെ ദേശീയ പൗരത്വ രജിസ്ട്രേഷന്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. പൗരത്വ പട്ടികയില്‍  ഉള്‍പ്പെട്ട 3.11 കോടി ജനങ്ങളുടെയും, പുറത്താക്കപ്പെട്ട 19.06 ലക്ഷം പേരുടെയും വിവരങ്ങളാണ് nrcassam.nic.in  എന്ന വെബ്സൈറ്റില്‍ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നത്.  സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം ഒക്ടോബര്‍ മാസത്തിലാണ് ഈ വിവരങ്ങള്‍ അപ് ലോഡ് ചെയ്തത്.  വിപ്രോ നല്‍കിയ ക്ലൗഡ് സംഭരണത്തിനായുള്ള സബ്സ്ക്രിപ്ഷന്‍ പുതുക്കിയില്ലെന്നതാണ് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. എന്‍ആര്‍സി കോര്‍ഡിനേറ്റര്‍ ആയിരുന്ന പ്രതീക് ഹജേലയ്ക്ക് പകരം ഉദ്യോഗസ്ഥന്‍ ചുമതലയേല്‍ക്കാത്തതാണ് സബ്സ്ക്രിപ്ഷന്‍ സംബന്ധിച്ച നടപടികള്‍ വൈകുന്നതെന്നാണ് അവരുടെ വാദം.