Thu. Sep 4th, 2025

വാക്കീന്‍ ഫിനിക്‌സിന് മികച്ച നടനുള്ള അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത ‘ജോക്കര്‍’ ഇന്ത്യയില്‍ റീ റിലീസ് ചെയ്യാൻ നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‌സ് പിക്‌ചേഴ്‌സ് തീരുമാനിച്ചു. ഫെബ്രുവരി 14 നാണ് ചിത്രം ഇന്ത്യയിലെ തീയറ്ററുകളിൽ എത്തുന്നത്. പ്രധാന നഗരങ്ങളിലെ മള്‍ട്ടിപ്ലെക്‌സ് തീയറ്ററുകളിലാവും റീ റിലീസ്ചെയ്യുക. മികച്ച നടനുള്ള അവാർഡിന് പുറമെ മികച്ച ഒറിജിനൽ സ്കോറിനുള്ള ഓസ്കറും ചിത്രം സ്വന്തമാക്കിയിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam