Mon. Dec 23rd, 2024
ന്യൂഡൽഹി:

ഡല്‍ഹിയില്‍ പൗരത്വപ്രക്ഷോഭം നടന്ന എല്ലായിടങ്ങളിലും ആംആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കം. ശാഹീന്‍ബാഗ്, ജാമിഅ നഗര്‍ എന്നിവ ഉള്‍പ്പെടുന്ന ഓഖ്ലയില്‍ വലിയ മാര്‍ജിനിലാണ് ആം ആദ്മി വിജയമുറപ്പിച്ചത്. ഇവിടെ ആം ആദ്മിയുടെ അമാനത്തുള്ള ഖാന്‍ 91,000 ത്തിന് മുകളില്‍ വോട്ട് നേടിയാണ് ബിജെപിയെ തകര്‍ത്തെറിഞ്ഞത്. ഡല്‍ഹിയിലെ ബല്ലിമാരന്‍ മണ്ഡലത്തില്‍ 71.6 ശതമാനത്തില്‍ ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ മുസ്തഫാബാദ്, മാതിയ മഹല്‍, സീലാംപൂര്‍ എന്നിവിടങ്ങളില്‍ മുമ്പിലാത്തവിധം വലിയ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തി