Mon. Dec 23rd, 2024
മലപ്പുറം:

യുഎപിഎ കേസില്‍ 11 വര്‍ഷമായി വിചാരണ തടവുകാരനായി കഴിയുന്ന പരപ്പനങ്ങാടി സ്വദേശി  സക്കരിയയുടെ മാതാവ് ബിയ്യുമ്മ സുപ്രീംകോടതിയിലേക്ക്. ജനാധിപത്യവും ഭരണഘടനയും ഉറപ്പ് നൽകുന്ന പൗരാവകാശത്തിനെതിരാണ് യു.എ.പി.എയെന്ന് ചൂണ്ടികാട്ടിയാണ് കോടതിയെ സമീപിക്കുന്നത്. ഫ്രീ സക്കരിയ ആക്ഷൻ ഫോറത്തിന്റെയും സോളിഡാരിറ്റിയുടെയും പിന്തുണയോടെ നല്‍കുന്ന ഹര്‍ജി അടുത്ത ദിവസം ഫയല്‍ ചെയ്യും. 2008 ജൂലൈ 25ന് നടന്ന ബംഗലൂരു സ്ഫോടനക്കേസില്‍ ബോംബുണ്ടാക്കാന്‍ ടൈമറും മൈക്രോ ചിപ്പും നിര്‍മ്മിക്കാന്‍ സഹായിച്ചുവെന്നതാണ് പോലീസ് സക്കറിയക്കെതിരെ ചിമത്തിയ കുറ്റം.